ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് പോസീറ്റീവ് ആയതിനുപിന്നാലെ അദ്ദേഹത്തിന് സൗഖ്യം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.
’സുഹൃത്ത് ട്രംപ്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററിൽ ട്രംപിന് ആശംസ നേർന്നത്.
’സുഹൃത്ത് ട്രംപ്’ പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നായിരുന്നു മോഡിയുടെ ട്വീറ്റ്. കോവിഡ് ബാധയെ കുറിച്ചുളള യഥാർത്ഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടയിലായിരുന്നു ഈ ആരോപണം.