മുംബൈ: മഹാരാഷ്ട്രയിൽ 15,591 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,16,513 ആയി വർധിച്ചു. ബുധനാഴ്ച 424 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 37,480 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
ബുധനാഴ്ച 13,294 പേർ രോഗമുക്തി നേടി. ഇതുവരെ 11,17,720 പേരാണ് പൂർണമായും കോവിഡ് മുക്തരായത്. നിലവിൽ 2,60,876 രോഗികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ തുടരുകയാണ്.
ഇതുവരെ 69,60,203 സാമ്പിളുകളാണ് പരിശോധിച്ചത്. 21,94,347 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 29,051 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്.