+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ത്രാ​സ് സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ അ​നു​വ​ദി​ക്ക​ണം: യോ​ഗി​യോ​ട് ഉ​മാ ഭാ​ര​തി

ന്യൂ​ഡ​ല്‍​ഹി: ഹ​ത്രാ​സി​ൽ മാ​ന​ഭം​ഗ​ത്തി​നി​രാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട് വ​ള​ഞ്ഞി​രി​ക്കു​ന്ന പോ​ലീ​സു​കാ​രെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത
ഹ​ത്രാ​സ് സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ അ​നു​വ​ദി​ക്ക​ണം: യോ​ഗി​യോ​ട് ഉ​മാ ഭാ​ര​തി
ന്യൂ​ഡ​ല്‍​ഹി: ഹ​ത്രാ​സി​ൽ മാ​ന​ഭം​ഗ​ത്തി​നി​രാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട് വ​ള​ഞ്ഞി​രി​ക്കു​ന്ന പോ​ലീ​സു​കാ​രെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നോ​ട് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് ഉ​മ ഭാ​ര​തി. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​മാ ഭാ​ര​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​ത്രാ​സ് കേ​സി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ര്‍​ശം. പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ തി​ടു​ക്കം കാ​ട്ടി​യ​തി​നെ അ​വ​ര്‍ വി​മ​ര്‍​ശി​ച്ചു​വെ​ന്നും എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ടു​ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ഹ​ത്രാ​സി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും യു​പി പോ​ലീ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു തി​രി​ച്ച​യ​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഹ​ത്രാ​സ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ഡെ​റി​ക് ഒ​ബ്രി​യാ​നെ​യും പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും ത​ള്ളി​മാ​റ്റു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​ല്ലാം പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.
More in Latest News :