+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നി​ത്ത​ല പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു​വെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ
ചെ​ന്നി​ത്ത​ല പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു​വെ​ന്ന് കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ടി​യേ​രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ൽ നി​ന്നും പാ​രി​തോ​ഷി​കം വാ​ങ്ങി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​ത്. മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ മാ​ന​ദ​ണ്ഡം ചെ​ന്നി​ത്ത​ല​യ്ക്കും ബാ​ധ​ക​മാ​ണെ​ന്നും കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടു​മെ​ന്ന കാ​ര്യം അ​ദ്ദേ​ഹം ഓ​ർ​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി പ​രി​ഹ​സി​ച്ചു.

ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വ​സ​തി സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യി രാ​ഹു​ൽ ഗാ​ന്ധി എം​പി​യെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്ത ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
More in Latest News :