+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് 1,000 ക​ട​ന്ന് കോ​വി​ഡ് വ്യാ​പ​ന​ക്കു​തി​പ്പ്; 147 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 1042 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 212 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ൽ 206 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 5 പേ​ർ മ​റ്റ് ജി​ല്ല​ക്കാ​രും ഒ​രാ
എ​റ​ണാ​കു​ള​ത്ത് 1,000 ക​ട​ന്ന് കോ​വി​ഡ് വ്യാ​പ​ന​ക്കു​തി​പ്പ്; 147 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 1042 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 212 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ൽ 206 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 5 പേ​ർ മ​റ്റ് ജി​ല്ല​ക്കാ​രും ഒ​രാ​ൾ മ​റ്റ് സം​സ്ഥാ​ന​ത്തു​നി​ന്നു​മാ​ണ്.

ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9422 ആ​ണ്. 1932 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1093 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 24451 ആ​ണ്. ഇ​തി​ൽ 22638 പേ​ർ വീ​ടു​ക​ളി​ലും 156 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1657 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ 30
സ​ന്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 851
ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ 147
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ11
ഐ​എ​ൻ​എ​ച്ച്എ​സ് 3


വെ​ള്ളി​യാ​ഴ്ച 210 പേ​രെ ആ​ശു​പ​ത്രി​യി​ൽ/ എ​ഫ്എ​ൽ​ടി​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ൽ/ എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ നി​ന്ന് 183 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 8680 (ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത പോ​സ​റ്റീ​വ് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടാ​തെ)

• ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് 241
• പി​വി എ​സ് 27
• സ​ഞ്ജീ​വ​നി 110
• സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ 719
• എ​ഫ്എ​ൽ​ടി​സി​ക​ൾ 1788
• വീ​ടു​ക​ൾ 5795

വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 1379 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 1580 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​അ​യ​ച്ച സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​നി 1061 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. • ജി​ല്ല​യി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​മാ​യി 2216 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.
More in Latest News :