+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹ​ത്രാ​സ് പെ​ൺ​കു​ട്ടി​ക്ക് വേ​ണ്ടി എ​ല്ലാ​വ​രു​ടെ​യും ശ​ബ്ദം ഉ​യ​ര​ണം'; പ്രാ​ർ​ത്ഥ​നാ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്രി​യ​ങ്ക

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സ് ജി​ല്ല​യി​ൽ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്ക് വേ​ണ്ടി എ​ല്ലാ​വ​രു​ടെ​യും ശ​ബ്ദം ഉ​യ​ര​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സ് ജി​ല്ല​യി​ൽ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്ക് വേ​ണ്ടി എ​ല്ലാ​വ​രു​ടെ​യും ശ​ബ്ദം ഉ​യ​ര​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പെ​ൺ​കു​ട്ടി​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് ഡ​ൽ​ഹി​യി​ലെ വാ​ല്മീ​കി മ​ന്ദി​റി​ൽ ന​ട​ന്ന പ്രാ​ർ​ത്ഥ​ന സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു. ഹ​ത്രാ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ കു​ടും​ബം വാ​ല്‍​മീ​കി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രാ​ണ്.

കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും വ്യാ​ഴാ​ഴ്ച പോ​ലീ​സ് ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. നേ​ര​ത്തെ ഇ​വി​ടെ ധ​ർ​ണ ഇ​രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പൊ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഭ​യം കൊ​ണ്ടാ​ണ് ഹാ​സ്ര​ത് യു​വ​തി​യു​ടെ കു​ടും​ബ​ത്തെ കാ​ണാ​ന്‍ ത​ങ്ങ​ളെ യോ​ഗി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കാ​ത്ത​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി അ​ത്ര​യ്ക്ക​ങ്ങ് ഭ​യ​ക്കേ​ണ്ട കാ​ര്യ​മി​ല്ല എ​ന്നും രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
More in Latest News :