മുംബൈ: മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയിലെ സഹസ്രകുന്ദ് വെള്ളച്ചാട്ടത്തില്‍ കാണാതായ ഒരു കുടുംബത്തിലെ അഞ്ച് പേരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. പ്രവീണ്‍ വല്ലംഷെട്ടവാര് എന്നയാളുടെയും ഭാര്യയുടെയും ഇളയ മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.
സെപ്റ്റംബർ 25നാണ് ഒരു കുടുംബത്തിലെ അഞ്ച് പേര് വീണ് കാണാതാകുന്നത്. സെപ്തംബര്‍ 28, 29 തീയതികളിലായി ഭാര്യയുടെയും 11 വയസുള്ള മകന്റെയും മൃതദേഹം വെള്ളച്ചാട്ടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതിനു ശേഷം പ്രവീണിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഇനി 13, 20 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സഹസ്രകുന്ദ് വെള്ളച്ചാട്ടം.