പത്തനംതിട്ട: ശബരിഗിരി പവർഹൗസിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. നിലയത്തിന്റെ സ്വിച്ച് യാർഡിലെ ട്രാൻസ്ഫോർമറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് രാത്രി ഏഴിനായിരുന്നു സംഭവം.
ഇടമൺ സബ് സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്യാർഡിലെ ട്രാൻസ്ഫോർമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീപിടിച്ച് ആളിക്കത്തിയതിനെ തുടർന്ന് കറണ്ട് ട്രാൻസ്ഫോർമർ( സി ടി) പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീയണച്ചു.