മലപ്പുറം: സെപ്റ്റംബർ അവസാന ആഴ്ച മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത് 134 പേർ. ആരോഗ്യവകുപ്പ് പുറത്തുവിട്ട ഒൗദ്യോഗിക കണക്കാണിത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ ഉയരുകയാണ്. പരിശോധിക്കുന്ന 22 ശതമാനം ആളുകളും പോസിറ്റീവാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.
കോവിഡ് ബാധിക്കുന്ന രോഗികളിൽ ഗുരുതര രോഗമുള്ളവരെ പ്രത്യേകം പരിചരിച്ച് മരണനിരക്ക് കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
ജില്ലയിൽ പരിശോധന വർധിപ്പിക്കാനും വീടുകൾ കേന്ദ്രീകരിച്ച് വയോജനങ്ങളെ സംരിക്ഷിക്കാനുള്ള സന്ദേശമെത്തിക്കാനും ആരോഗ്യവകുപ്പ് നടപടി തുടങ്ങി.
സംസ്ഥാനത്താകെ 743 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. വരും ദിവസങ്ങളിൽ മരണനിരക്ക് ഉയരാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.