തിരുവനന്തപുരം: പോലീസ് സ്റ്റേഷനുള്ളിൽ ഗ്രേഡ് എസ്ഐ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വിളപ്പിൽശാല പോലീസ് സ്റ്റേഷനിലാണ് സംഭവം. ഫാനിൽ തൂങ്ങാൻ ശ്രമിച്ച കാട്ടാക്കട സ്വദേശി രാധാകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.