കണ്ണൂർ: തലശേരി കൊളശേരി കളരിമുക്കിൽ സിപിഎം ഓഫീസിനു നേരെ ബോംബേറ്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സിപിഎം കളരിമുക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന ജനാർദനൻ സ്മാരക വായനശാലക്കു നേരേയാണ് ബോംബെറിഞ്ഞത്.
ഓഫീസിന്റെ ഷട്ടറിൽ കൊണ്ട് ബോംബ് പൊട്ടിത്തെറിച്ചു. ഷട്ടറിന് കേടുപാടുകൾ സംഭവിച്ചു. ബൈക്കിലെത്തിയ ബിജെപി സംഘമാണ് ബോംബെറിഞ്ഞതെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.