ന്യൂഡൽഹി: ഹത്രാസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും. പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിന് പോലീസ് വിലക്കുണ്ടെങ്കിലും ഇരുവരെയും പോലീസ് തടയുംവരെ പോകുമെന്ന് എഐസിസി അംഗം കെ.സി. വേണുഗോപാൽ പറഞ്ഞു.