കോഴിക്കോട്: സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ ഇടതു കൗണ്‍സിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്.
പുലർച്ചെ നാലോടെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ ഫൈസലിന്റെ വീട്ടിലെത്തിയത്. രണ്ടു വാഹനങ്ങളിലായാണ് ഉദ്യോഗസ്ഥർ എത്തിയത്. അതീവ രഹസ്യമായാണ് പരിശോധന നടത്തുന്നത്. കൊച്ചിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തുന്നത് കസ്റ്റംസിന്റെ കോഴിക്കോട് യൂണിറ്റിനെ അറിയിച്ചിരുന്നില്ല.
കാരാട്ട് ഫൈസൽ നേരത്തെയും സ്വർണക്കടത്ത് കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലവിലെ പരിശോധനയെന്നാണ് വിവരം.