തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരെ കോടതി വെറുതെ വിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
മൂന്ന് പതിറ്റാണ്ട് കാലത്തെ വേട്ടയാടല്‍ ലക്നോ സിബിഐ കോടതി വിധിയോടെ അവസാനിച്ചുവെന്നു കെ. സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസും കപട മതേതര രാഷ്ട്രിയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചാരണം പൊളിഞ്ഞു. ബാബാറി മസ്ജിദിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് മാപ്പ് പറയണം.
എല്‍.കെ. അദ്വാനി ഉള്‍പ്പടെയുള്ള നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് വിധിയെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചുവെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.