+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

1,000 ക​ട​ന്ന് മ​ല​പ്പു​റ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കു​തി​പ്പ്; 970 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1000 പി​ന്നി​ട്ടു. 1,040 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. 525 പേ​ർ രോ​ഗ​മു​ക്തി നേ​ടി.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ സ​ന്പ
1,000 ക​ട​ന്ന് മ​ല​പ്പു​റ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കു​തി​പ്പ്; 970 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1000 പി​ന്നി​ട്ടു. 1,040 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. 525 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​ണ് കൂ​ടു​ത​ൽ. 970 പേ​ർ​ക്കാ​ണ് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധു​ണ്ടാ​യ​ത്.

ഉ​റ​വി​ട​മ​റി​യാ​തെ 54 പേ​ർ​ക്കും നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ അ​ഞ്ച് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ഏ​ഴ് പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.

അ​തേ​സ​മ​യം 525 പേ​ർ വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​ശേ​ഷം ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 16,006 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

38,537 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 5,261 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 530 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,820 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തു​വ​രെ 1,65,017 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ​നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ഇ​തി​ൽ 5,477 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
More in Latest News :