+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​ൻ: ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റെ​ന്ന് എ.​സി. മൊ​യ്തീ​ൻ

തൃ​ശൂ​ർ: ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്നും ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന
ലൈ​ഫ് മി​ഷ​ൻ: ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റെ​ന്ന് എ.​സി. മൊ​യ്തീ​ൻ
തൃ​ശൂ​ർ: ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്നും ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ.

ലൈ​ഫ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ വീ​ടി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട​വ​രെ ക​ണ്ട​റി​യാ​ത്ത​വ​രാ​ണ്. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ കേ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന് പി​റ​കോ​ട്ടു പോ​വു​ക​യി​ല്ല. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ങ്ങ​ളി​ൽ നി​ന്ന​ക​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ പു​ന​ർ വി​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നും പാ​വ​പ്പെ​ട്ട​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഇ​തേ​വ​രെ 2,27,800 വീ​ട് സ​ർ​ക്കാ​ർ നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. 8200 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ലൈ​ഫ് പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ടം ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത 1,26,000 പേ​ർ​ക്ക് ഭൂ​മി​യും വീ​ടും ന​ൽ​ക​ലാ​ണ്. സ​ർ​ക്കാ​രി​ന് അ​തും ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ശു​ഭാ​പ്തി വി​ശ്വാ​സ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :