+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​ന്‍: ഫ​യ​ലു​ക​ള്‍ ഹാ​ജ​രാ​ക്കാ​ൻ യു.​വി ജോ​സി​ന് സി​ബി​ഐ നോ​ട്ടീ​സ്

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ ഹാ​ജ​രാ​ക്കാ​ൻ പ​ദ്ധ​തി സി​ഇ​ഒ യു.​വി ജോ​സി​ന് സി​ബി​ഐ നോ​ട്ടീ​സ്. അ​ടു​ത്ത​മാ​സം അ​ഞ്ചി​ന് കൊ​ച്ചി​യി​ലെ ഓ​ഫീ​സ
ലൈ​ഫ് മി​ഷ​ന്‍: ഫ​യ​ലു​ക​ള്‍ ഹാ​ജ​രാ​ക്കാ​ൻ യു.​വി ജോ​സി​ന് സി​ബി​ഐ നോ​ട്ടീ​സ്
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ ഹാ​ജ​രാ​ക്കാ​ൻ പ​ദ്ധ​തി സി​ഇ​ഒ യു.​വി ജോ​സി​ന് സി​ബി​ഐ നോ​ട്ടീ​സ്. അ​ടു​ത്ത​മാ​സം അ​ഞ്ചി​ന് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.

ലൈ​ഫ് മി​ഷ​ന്‍ തൃ​ശൂ​ർ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സ് ഡേ​വി​ഡി​നെ ഇ​ന്ന് സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സി​ബി​ഐ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ ജി​ല്ലാ ഓ​ഫി​സി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​വ ല​ഭി​ച്ചി​ല്ല. വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തു​കൊ​ണ്ടു പോ​യ​താ​യാ​ണ് അ​റി​യി​ച്ച​ത്.

തു​ർ​ന്നാ​ണ് ഫ​യ​ലു​ക​ളു​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നേ​ര​ത്തെ യു.​വി ജോ​സി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.
More in Latest News :