തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവാദ വീഡിയോ നീക്കാന്‍ യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് നായരും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ 1, 509 കേരള പോലീസ് ആക്ട് 120 ഒ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരാള്‍ക്കെതിരെ ഭാഗ്യലക്ഷ്മി നല്‍കിയിരിക്കുന്ന പരാതിയിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.