+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ട്യൂ​ബ​ർ വി​ജ​യ് പി. ​നാ​യ​ർ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് യൂ​ട്യൂ​ബി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ജ​യ് പി. ​നാ​യ​ർ ക​സ്റ്റ​ഡി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​രി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ്
യു​ട്യൂ​ബ​ർ വി​ജ​യ് പി. ​നാ​യ​ർ ക​സ്റ്റ​ഡി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് യൂ​ട്യൂ​ബി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ജ​യ് പി. ​നാ​യ​ർ ക​സ്റ്റ​ഡി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​രി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് വി​ജ​യി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വീ​ഡി​യോ​യി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ​തി​രെ സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം സെ​ക്ഷ​ൻ 509 പ്ര​കാ​ര​വും, കേ​ര​ള പോ​ലീ​സ് ആ​ക്ട് സെ​ക്‌​ഷ​ൻ 120 പ്ര​കാ​ര​വു​മാ​ണ് വി​ജ​യ് പി. ​നാ​യ​ർ​ക്കെ​തി​രേ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

പി​ന്നീ​ട് വ​നി​താ​സം​ഘം നേ​രി​ട്ടെ​ത്തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​പി​സി സെ​ക്‌​ഷ​ൻ 354 പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ ത​ന്പാ​നൂ​ർ പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​ട്യൂ​ബ് ചാ​ന​ലി​ലെ വീ​ഡി​യോ​യെ സം​ബ​ന്ധി​ച്ച് ചോ​ദി​ക്കാ​ൻ ചെ​ന്ന ത​ങ്ങ​ളെ വി​ജ​യ് പി. ​നാ​യ​ർ അ​പ​മാ​നി​ച്ചു എ​ന്ന് കാ​ണി​ച്ച് വ​നി​ത​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഈ ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​തേ​സ​മ​യം വി​ജ​യ് പി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ താ​മ​സ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, മ​ർ​ദ​നം തു​ട​ങ്ങി ജാ​മ്യ​മി​ല്ലാ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് വ​നി​താ സം​ഘ​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. വി​ജ​യ് പി. ​നാ​യ​രു​ടെ ലാ​പ്ടോ​പും മൊ​ബൈ​ലും പി​ടി​ച്ചെ​ടു​ത്ത​തി​ന് വ​നി​ത​ക​ൾ​ക്കെ​തി​രേ മോ​ഷ​ണ​ക്കു​റ്റ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ​യും മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ. ​ദി​വ്യ ഗോ​പി​നാ​ഥ് അ​റി​യി​ച്ചി​രു​ന്നു.
More in Latest News :