തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കേരള മോഡൽ ആരോഗ്യരംഗം രാജ്യത്തിനാകെ അപമാനമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
മലപ്പുറത്ത് ഗർഭിണിക്ക് ചികിത്സ ലഭിക്കാതെ നവജാത ഇരട്ട കുട്ടികൾ മരിച്ച സംഭവവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ വീട്ടിലേക്ക് അയച്ച സംഭവവും ഇതിന് തെളിവാണ്.
രണ്ടു സംഭവത്തിലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ആരോഗ്യ മേഖലയിൽ നടക്കുന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.