കോൽക്കത്ത: കോൽക്കത്ത ക്ലബ് ഈസ്റ്റ് ബംഗാളും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നു. വരുന്ന നവംബറിൽ നടക്കുന്ന ഐഎസ്എല്ലിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാളും കളത്തിലിറങ്ങും. ഇക്കാര്യം ഐഎസ്എൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഈസ്റ്റ് ബംഗാളും എത്തിയതോടെ ഐഎസ്എല്ലിലെ ടീമുകളുടെ എണ്ണം 11 ആയി. ക്ലബിനെ ശ്രീ സിമന്റ്സ് ഏറ്റെടുത്തതോടെയാണ് ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എൽ പ്രതീക്ഷകൾ വീണ്ടും സജീവമായത്. മറ്റൊരു കോൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ എടികെയുമായി ലയിച്ച് "എടികെ മോഹൻ ബഗാൻ' എന്ന പേരിൽ ഐഎസ്എല്ലിന്റെ ഭാഗമായിരുന്നു.
2014ൽ എട്ടു ടീമുമായി തുടങ്ങിയ ലീഗിലേക്കാണ് കൂടുതൽ ക്ലബുകൾ എത്തിയത്. മുംബൈ സിറ്റി എഫ്സി, ഒഡീഷ എഎഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സി എന്നിവയാണ് ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകൾ.
ഇന്ത്യയിലെ പരമ്പരാഗത ക്ലബ്ബുകൾ ഐഎസ്എലിന്റെ ഭാഗമാകുന്നത് ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ഏറെ സഹായകരമാകുമെന്ന് എഫ്എസ്ഡിഎൽ ചെയർപേഴ്സൺ നിത അംബാനി പറഞ്ഞു.

OFFICIAL 📝
— Indian Super League (@IndSuperLeague) September 27, 2020
Mrs. Nita Ambani, Founder & Chairperson, FSDL, confirms the expansion of #HeroISL for the 2020-21 season!
Read 👇https://t.co/Lxyn16ByFf