ദുബായി: രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍. സഞ്ജുവിനെ പോലൊരു താരത്തിന് മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യയിൽ സ്ഥാനം ലഭിക്കാത്തത് ആശ്ചര്യമാണെന്ന് വോണ്‍ പറഞ്ഞു.
എത്ര നല്ല കളിക്കാരനാണ് സഞ്ജു. വളരെ മുൻപ് തന്നെ ഇക്കാര്യം താൻ പറഞ്ഞതാണ്. ദീർഘകാലത്തിന് ശേഷമാണ് ആവേശമുണർത്തുന്ന ഇത്തരമൊരു കളിക്കാരനെ കാണുന്നത്. ടീം ഇന്ത്യയിൽ സഞ്ജുവിന് സ്ഥിരം സ്ഥാനം ലഭിക്കാത്തത് ദുഃഖകരമാണെന്നും വോണ്‍ വ്യക്തമാക്കി.
ഈ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ സഞ്ജുവിന്റെ മിന്നുന്ന അർധ സെഞ്ചുറിയുടെ മികവിലാണ് രാജസ്ഥാൻ വിജയം നേടിയത്. 32 പന്തിൽ ഒൻപത് സിക്സർ ഉൾപ്പടെ 74 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു മത്സരത്തിൽ മാൻ ഓഫ് ദ മാച്ചുമായി.
സച്ചിൻ തെൻഡുൽക്കർ, ആകാശ് ചോപ്ര, ഗൗതം ഗംഭീർ തുടങ്ങി നിരവധി പ്രമുഖർ സഞ്ജുവിനെ അഭിനന്ദനവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ വോണ്‍ യുവതാരത്തിനെ പുകഴ്ത്തിയത്.