ടോക്കിയോ: ഒളിന്പിക്സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈ മാസത്തിൽ നടക്കേണ്ടിയിരുന്ന ഒളിന്പിക്സ് കോവിഡ് വ്യാപനത്തേത്തുടർന്നാണ് മാറ്റിവച്ചത്.
മനുഷ്യൻ കോവിഡിനെ എന്നല്ല ഏത് മഹാമാരിയേയും അതിജീവിക്കും എന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ ഒളിന്പിക്സ് നടത്താൻ തയാറാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എല്ലാവരെയും ഒളിന്പിക്സ് വേദിയിലേക്ക് സുരക്ഷിതരായി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
11,000 കായിക താരങ്ങളാണ് 2020 ഒളിന്പിക്സിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.