മുംബൈ: ബോളിവുഡിലെ മയക്കുമരുന്നു ബന്ധം അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) ബോളിവുഡ് നടി രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തു. മുംബൈയിലെ ഓഫീസിൽ നാല് മണിക്കൂറാണ് നടിയെ എൻസിബി ചോദ്യം ചെയ്തത്.
രാകുൽ പ്രീത് സിംഗിന്റെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് പരിശോധിച്ച ശേഷം കോടതിയിൽ സമർപ്പിക്കുമെന്നും എൻസിബി ഡയറക്ടർ ജനറൽ മുത്ത അശോക് ജെയ്ൻ അറിയിച്ചു. നടി ദീപിക പദുക്കോണിനെ എൻസിബി ശനിയാഴ്ച ചോദ്യം ചെയ്യും. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
കരിഷ്മയെ ശനിയാഴ്ചയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചിട്ടുണ്ട്. രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തതിനേക്കാൾ കൂടുതൽ സമയം കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തു. വാട്സ്ആപ്പ് ചാറ്റിൽ കഞ്ചാവ് വാങ്ങുന്നത് സംബന്ധിച്ച് ആശയവിനമയം നടത്തിയതു സംബന്ധിച്ചാണ് രാകുൽ പ്രീത് സിംഗിനോടും കരിഷ്മ പ്രകാശിനോടും എൻസിബി ചോദിച്ചറിഞ്ഞത്.
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണു ബോളിവുഡിന്റെ മയക്കുമരുന്നു ബന്ധം വെളിച്ചത്തുവന്നത്. നടി മാരായ രാകുൽ പ്രീത് സിംഗ്, സാറാ അലി ഖാൻ എന്നിവരുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അറസ്റ്റിലായ നടി റിയ ചക്രവർത്തി മൊഴി നല്കിയിരുന്നു.