+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​വാ​ര​സ് വി​ട​വാ​ങ്ങ​ലി​ന് അ​ർ​ഹ​നാ​യി​രു​ന്നു, ഒ​ന്നും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നി​ല്ല; മെ​സി​യു​ടെ ഫ്രീ ​"കി​ക്ക്'

ബാ​ഴ്സ​ലോ​ണ: ബാ​ഴ്സ​ലോ​ണ​യി​ൽ​നി​ന്നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്ക് മാ​റി​യ ഉ​റു​ഗ്വെ​ൻ താരം ലൂ​യി സു​വാ​ര​സി​ന് ക്ല​ബ് വി​ട​വാ​ങ്ങ​ൽ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സു​ഹൃ​ത്തും സ​ഹ​താ​ര​വ
സു​വാ​ര​സ് വി​ട​വാ​ങ്ങ​ലി​ന് അ​ർ​ഹ​നാ​യി​രു​ന്നു, ഒ​ന്നും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നി​ല്ല; മെ​സി​യു​ടെ ഫ്രീ ​
ബാ​ഴ്സ​ലോ​ണ: ബാ​ഴ്സ​ലോ​ണ​യി​ൽ​നി​ന്നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്ക് മാ​റി​യ ഉ​റു​ഗ്വെ​ൻ താരം ലൂ​യി സു​വാ​ര​സി​ന് ക്ല​ബ് വി​ട​വാ​ങ്ങ​ൽ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സു​ഹൃ​ത്തും സ​ഹ​താ​ര​വു​മാ​യ ല​യ​ണ​ൽ മെ​സി. സു​വാ​ര​സ് ബാ​ഴ്സ​ലോ​ണ​യി​ൽ​നി​ന്നും മി​ക​ച്ച വി​ട​വാ​ങ്ങ​ൽ അ​ർ​ഹി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ക്ല​ബി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടി​ൽ‌ ത​നി​ക്ക് അ​തി​ശ​യ​മി​ല്ലെ​ന്നും മെ​സി തു​റ​ന്ന​ടി​ച്ചു.

സു​വാ​ര​സ് വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ത്തി​ന് അ​ർ​ഹ​നാ​യി​രു​ന്നു. ക്ല​ബി​ന്‍റെ ച​രി​ത്ര​ത്തി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ക​ളി​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ട്ടാ​യും വ്യ​ക്തി​ഗ​ത​മാ​യും നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യു​ണ്ട്- മെ​സി ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ൽ പ​റ​ഞ്ഞു. സു​വാ​ര​സി​നെ​പ്പോ​ലെ ക്ല​ബി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട​രു​ത്. എ​ന്നാ​ൽ ഒ​ന്നും ത​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം- മെ​സി ക്ല​ബി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു.

റോ​ണ​ൾ​ഡ് കൂ​മ​ൻ ബാ​ഴ്സ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് സു​വാ​ര​സി​ന് ബാ​ഴ്സ വി​ടേ​ണ്ടി​വ​ന്ന​ത്. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്കാ​ണ് സു​വാ​ര​സ് മാ​റി​യ​ത്. കൂ​മ​ൻ ബാ​ഴ്സ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​തോ​ടെ ടീ​മി​ൽ സു​വാ​ര​സി​ന്‍റെ സ്ഥാ​നം ന​ഷ്ട​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബാ​ഴ്സ​യു​ടെ ട്രെ​യി​നിം​ഗ് ഗ്രൗ​ണ്ടി​ൽ​നി​ന്ന് ക​ണ്ണീ​രോ​ടെ​യാ​ണ് സു​വാ​ര​സ് മ​ട​ങ്ങി​യ​ത്. ഫ്രീ ​ട്രാ​ൻ​സ്ഫ​റി​ലൂ​ടെ​യാ​ണ് മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ സു ​വാ​ര​സ് അ​ത്‌​ല​റ്റി​ക്കോ​യി​ൽ എ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​റെ​ന്നാ​ണ് സൂ​ച​ന.
More in Latest News :