തിരുവനന്തപുരം: കേരള കോൺഗ്രസ്-എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് റോഷി അഗസ്റ്റിന് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയതോടെ എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം എല്‍എ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എം എല്‍എ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.