+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫി​ൽ സി​ബി​ഐ; മാ​ന്യ​ത​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തോ​ടെ ഇ​തി​ൽ ന​ട​ന്ന​തെ​ല്ലാം ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യു​മാ​ണെ​ന്ന് പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​യ​ത
ലൈ​ഫി​ൽ സി​ബി​ഐ; മാ​ന്യ​ത​യു​ണ്ടെ​ങ്കി​ൽ  മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്  ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തോ​ടെ ഇ​തി​ൽ ന​ട​ന്ന​തെ​ല്ലാം ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യു​മാ​ണെ​ന്ന് പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ന്യ​ത​യു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ഴെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​ക​ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്കാ​ൻ പോ​കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​യ കാ​ര്യ​മാ​ണ്. വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്യു​മോ എ​ന്ന് പ​ത്ര​ലേ​ഖ​ക​ർ ചോ​ദി​ച്ച​പ്പോ​ൾ ആ ​പൂ​തി​ മ​ന​സി​ലി​രി​ക്ക​ട്ടെ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ സി​ബി​ഐ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യാ​ൻ പോ​കു​ന്ന​തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​ന്നെ​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ള്ള​ക്ക​ഥ​ക​ൾ ഒ​രോ​ദി​വ​സം ക​ഴി​യു​ന്തോ​റും പൊ​ളി​യു​ക​യാ​ണ്. ഇ​പ്പോ​ൾ നാ​ലു കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും കേ​ര​ള സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ചു​ള്ള കൊ​ണ്ടു​പി​ടി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു വ​ച്ചു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി ഇ​ത്ര കോ​ലം കെ​ട്ട​താ​ക്കാ​ൻ ഇ​ട​തു സ​ർ​ക്കാ​രി​ന് മാ​ത്ര​മേ ക​ഴി​യൂ എ​ന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
More in Latest News :