സിയൂൾ: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തിൽ ഉത്തരകൊറിൻ ഭരണാധികാരി കിം ജോംഗ് ഉൻ മാപ്പ് പറഞ്ഞു. നടക്കാൻ പാടില്ലാത്ത അപമാനകരമായ സംഭവമായിരുന്നു അത്- ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിനോട് കിം ജോംഗ് ഉൻ ഖേദം പ്രകടിപ്പിച്ചു. മൂണ്‍ ജേ ഇന്നിന് അയച്ച കത്തിലാണ് ഉൻ മാപ്പ് പറഞ്ഞതെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിംഗിനു പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് കാണാതായത്. സമുദ്രാതിര്‍ത്തി ലംഘിച്ച ഇദ്ദേഹത്തെ ഉത്തര കൊറിയയുടെ നാവിക ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം എണ്ണ ഒഴിച്ച് കത്തിച്ചതായും ദക്ഷിണ കൊറിയ പറയുന്നു.