+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എസ് കേസ്: സു​ബ്ഹാ​നി ഹാ​ജാ കു​റ്റ​ക്കാ​ര​നെ​ന്ന് എ​ൻ​ഐ​എ കോ​ട​തി; ശി​ക്ഷ തിങ്കളാഴ്ച

കൊ​ച്ചി: ഭീ​ക​ര സം​ഘ​ട​നാ​യ ഐ​എ​സി​ൽ ചേ​ർ​ന്ന് ഏ​ഷ്യാ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധം ചെ​യ​തെ​ന്ന കേ​സി​ൽ ഏ​ക പ്ര​തി തൊ​ടു​പു​ഴ മാ​ര്‍​ക്ക​റ്റ് റോ​ഡ് മാ​ളി​യേ​ക്ക​ല്‍ സു​ബ്ഹാ​നി ഹാ​ജാ മൊ​യ്തീ​ൻ കു​റ
ഐ​എസ് കേസ്: സു​ബ്ഹാ​നി ഹാ​ജാ കു​റ്റ​ക്കാ​ര​നെ​ന്ന് എ​ൻ​ഐ​എ കോ​ട​തി; ശി​ക്ഷ തിങ്കളാഴ്ച
കൊ​ച്ചി: ഭീ​ക​ര സം​ഘ​ട​നാ​യ ഐ​എ​സി​ൽ ചേ​ർ​ന്ന് ഏ​ഷ്യാ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധം ചെ​യ​തെ​ന്ന കേ​സി​ൽ ഏ​ക പ്ര​തി തൊ​ടു​പു​ഴ മാ​ര്‍​ക്ക​റ്റ് റോ​ഡ് മാ​ളി​യേ​ക്ക​ല്‍ സു​ബ്ഹാ​നി ഹാ​ജാ മൊ​യ്തീ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കൊ​ച്ചി പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി. ഇ​ന്ത്യ​യു​ടെ സൗ​ഹൃ​ദ​രാ​ഷ്ട്ര​ത്തി​നെ​തി​രെ യു​ദ്ധം ചെ​യ്തെ​ന്ന കു​റ്റം തെ​ളി​ഞ്ഞു. ശി​ക്ഷ തി​ങ്ക​ളാ​ഴ്ച. എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി ജ​ഡ്ജി പി. ​കൃ​ഷ്ണ​കു​മാ​ര്‍ ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

ഐ​എ​സി​നാ​യി യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത് രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യ ഏ​ക വ്യ​ക്തി​യാ​ണ് സു​ബ്ഹാ​നി ഹാ​ജ. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​ണ് സു​ബ്ഹാ​നി ഹാ​ജ​യെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി​യി​ലാ​ണ് താ​മ​സം. ക​ന​ക​മ​ല തീ​വ്ര​വാ​ദ കേ​സി​ലും സു​ബ്ഹാ​നി ഹാ​ജ മൊ​യ്തീ​ൻ പ്ര​തി​യാ​ണെ​ങ്കി​ലും ഇ​യാ​ളു​ടെ കേ​സ് പ്ര​ത്യേ​ക വി​ചാ​ര​ണ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യു​മാ​യി സ​ഖ്യ​ത്തി​ലു​ള്ള ഏ​ഷ്യ​ന്‍ രാ​ജ്യ​ത്തി​നെ​തി​രേ യു​ദ്ധം ചെ​യ്തെ​ന്നാ​രോ​പി​ച്ച് കേ​ര​ള​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ദ്യ കേ​സാ​ണി​ത്. 2015 ല്‍ ​തു​ര്‍​ക്കി വ​ഴി ഇ​റാ​ക്കി​ലേ​ക്ക് പോ​യ സു​ബ്ഹാ​നി ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​താ​യും അ​വി​ടെ വ​ച്ച് പ​രി​ശീ​ല​നം ല​ഭി​ച്ചു​വെ​ന്നും, പി​ന്നീ​ട് ഇ​റാ​ക്കി​ലെ മൊ​സൂ​ളി​ന​ടു​ത്തു​ള്ള യു​ദ്ധ​ഭൂ​മി​യി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം യു​ദ്ധം​ചെ​യ്തെ​ന്നു​മാ​ണ് എ​ന്‍​ഐ​എ ആ​രോ​പ​ണം.
More in Latest News :