മുംബൈ: തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 351.25 പോയിന്റ് നേട്ടത്തിൽ 36,905.09ലും എൻഎസ്ഇ നിഫ്റ്റി 101.00 പോയിന്റ് ഉയർന്ന് 10,909.35ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 199 ഓഹരികളില്‍ നഷ്ടത്തിലുമാണ്. 35 ഓഹരികള്‍ക്ക് മാറ്റമില്ല. അദാനി പോര്‍ട്സ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ഗെയില്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ആഗോള വിൽപന സമ്മർദത്തെത്തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണി കനത്ത നഷ്ടമാണ് നേരിട്ടത്. ഈ മാസം 16 മുതൽ സെൻസെക്സിൽ നഷ്ടമായത് 2749.25 പോയിന്റാണ്. ഓഹരിവിലയിടിവിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത വിവിധ കന്പനികളുടെ വിപണി മൂല്യം ഇടിഞ്ഞു.
ഇതോടെ ഇന്നലെ നിക്ഷേപകർക്ക് 3.91 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ആറു ദിവസംകൊണ്ട് നിക്ഷേപകർക്കു പോയതാകട്ടെ 11.31 ലക്ഷം കോടി രൂപയും.