കൊച്ചി: കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് യുവാവ് മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ ശ്രീശൈലം വീട്ടില്‍ സുരേന്ദ്ര ബാബുവിന്റെ മകന് വിഷ്ണു (30) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ കുര്യന്, അനീഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ കാക്കനാട്-പടമുഗള്‍ റോഡിലാണ് സംഭവം. റോഡരികിലെ കുഴിയിലേക്ക് കാര്‍ മറിയുകയായിരുന്നു. അനീഷ് ആണ് കാര്‍ ഓടിച്ചത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ കാക്കനാട്-പടമുഗള്‍ റോഡിലാണ് സംഭവം. റോഡരികിലെ കുഴിയിലേക്ക് കാര്‍ മറിയുകയായിരുന്നു. അനീഷ് ആണ് കാര്‍ ഓടിച്ചത്.