+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷോ​പ്പി​യാ​നി​ൽ സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

ശ്രീനഗർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഷോ​പ്പി​യാ​നി​ലെ മി​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സ
ഷോ​പ്പി​യാ​നി​ൽ സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം
ശ്രീനഗർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഷോ​പ്പി​യാ​നി​ലെ മി​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​ല്ലെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് വ്യ​ക്ത​ക​മാ​ക്കി. സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം, കാ​ഷ്മീ​രി​ലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​സി. ബ​ഡോ​ലി​യാ​ണ് മ​രി​ച്ച​ത്.

കൈ​സ​ര്‍​മു​ള്ള മേ​ഖ​ല​യി​ലെ ച​ദൂ​ര​യി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബ​ഡോ​ലി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​കെ 47 തോ​ക്കും ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

ഭീ​ക​ര​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :