+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു ന​ടു​വി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ വ​ലി​യ പ്ര​തി​സ​ന്ധി​ക്കു ന​ടു​വി​ലും ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു ന​ടു​വി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ വ​ലി​യ പ്ര​തി​സ​ന്ധി​ക്കു ന​ടു​വി​ലും ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൊ​തു സ​മൂ​ഹം ന​ല്‍​കി​യ സ​ഹ​ക​ര​ണം ഭ​ക്ഷ്യോ​ത്പാ​ദ​ന-​വി​ത​ര​ണ മേ​ഖ​ല​ക​ളി​ലെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു

എ​ല്ലാ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഏ​റ്റു​മാ​നൂ​ര്‍ ന​ന്ദാ​വ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കി​റ്റ് വി​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലും ജ​ന​ങ്ങ​ള്‍ തി​ക​ച്ചും സം​തൃ​പ്ത​രാ​യി​രു​ന്നു. ദു​രി​തം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും നാ​ലു മാ​സ​ത്തേ​ക്കു കൂ​ടി ഭ​ക്ഷ്യ കി​റ്റ് ന​ല്‍​കു​ന്ന​ത്.

ഭ​ക്ഷ്യ ക്ഷാ​മം ത​ട​യു​ന്ന​തി​ന് ഭ​ക്ഷ്യോ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ​മി​ടു​ന്ന സു​ഭി​ക്ഷ കേ​ര​ളം പോ​ലു​ള്ള പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ല്‍ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം ക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പ​ച്ച​ക്ക​റി​ക്ക് ത​റ​വി​ല പ്ര​ഖ്യാ​പി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് കേ​ര​ളം മാ​റു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :