+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ നാ​രാ​യ​ണ റാ​വു (65) മ​രി​ച്ചു. ബം​ഗ​ളൂ​രു മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബി​ദ​ർ എം​എ​ൽ​എ​യാ​യ രാ​വു​വി​
ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ മ​രി​ച്ചു
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ നാ​രാ​യ​ണ റാ​വു (65) മ​രി​ച്ചു. ബം​ഗ​ളൂ​രു മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ബി​ദ​ർ എം​എ​ൽ​എ​യാ​യ രാ​വു​വി​നെ കോ​വി​ഡ് ബാ​ധി​ച്ച് ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം അ​ദ്ദേ​ഹ​ത്തി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പി​രി​ഞ്ഞു. ഒ​രാ​ഴ്ച​ക്കി​ടെ ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ജ​ന​പ്ര​തി​നി​ധി​യാ​ണ് ഇ​ദ്ദേ​ഹം.
More in Latest News :