മുംബൈ: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് സ്വകാര്യ ചാനൽ കമന്റേറ്റർ സംഘത്തിനൊപ്പം മുംബൈയിൽ പ്രവർത്തിച്ചുവരവെയാണ് അന്ത്യമുണ്ടായത്.
വ്യാഴാഴ്ച രാവിലെ ഓസ്ട്രേലിയയുടെ മുൻ പേസർ ബ്രെറ്റ് ലീ, കമന്റേറ്റർ നിഖിൽ ചോപ്ര എന്നിവർക്കൊപ്പം ജോൺസ് പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് ഇവർ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽവച്ച് ജോൺസിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബ്രെറ്റ് ലീ അദ്ദേഹത്തിന് സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഓസ്ട്രേലിയക്കായി ജോൺസ് 52 ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്. ടെസ്റ്റുകളിൽനിന്ന് 46.55 ശരാശരിയിൽ അദ്ദേഹം 3631 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 11 സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും ജോൺസിന്റെ അക്കൗണ്ടിലുണ്ട്. 1986 ൽ ഇന്ത്യക്കെതിരെയായിരുന്നു ജോൺസിന്റെ ഡബിൾ.
164 ഏകദിന മത്സരങ്ങളിലും ഓസീസ് കുപ്പായം അണിഞ്ഞു. 44.61 ശരാശരിയിൽ 6068 റൺസ് ആണ് ഏകദിന സമ്പാദ്യം. ഏകദിനത്തിൽ ഏഴ് സെഞ്ചുറി അടിച്ച ജോൺസ് 1987 ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസീസ് ടീമിൽ അംഗവുമായിരുന്നു.
245 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 51.85 ശരാശരിയിൽ 19,188 റൺസ് നേടി. ഇതിൽ 55 സെഞ്ചുറികളും 88 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 1984 ജനുവരി 30ന് അഡ്ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം.
ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി. അതിനും രണ്ടു വർഷം മുൻപ് 1992 സെപ്റ്റംബറിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.