കൊച്ചി: കിറ്റ്കോ സിഎസ്ആർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ എംഡി സിറിയക് ഡേവിസ് അടക്കമുള്ളവരുടെ വീട്ടിൽ സിബിഐ റെയ്ഡ്. 55 ലക്ഷം രൂപയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് നടപടി.