തിരുവനന്തപുരം: ഈയടുത്ത ദിവസങ്ങളിൽ നടന്ന സമരങ്ങളിൽ പങ്കെടുത്ത നേതാക്കൾക്കും പ്രവർത്തകർക്കും കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിനിറങ്ങിയവരിൽ നിന്ന് എത്ര പേർക്കു രോഗം പകർന്നു എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായി 12 പേർക്കു രോഗം സ്ഥിരീകരിച്ച കണക്കുകൾ മുഖ്യമന്ത്രി പറഞ്ഞു. ഇതു പ്രാഥമിക കണക്കുകളാണ്. കൂടുതൽ പേർക്കു രോഗബാധ ഉണ്ടായെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.