+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട് 59 പേ​ര്‍​ക്ക് കോ​വി​ഡ്; 56 സമ്പർക്ക രോഗികൾ

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 59 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 31 പേ​ര്‍ക്ക് രോ​ഗ​മു​ക്തി നേ​ടി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക ഉ​ള്‍​പ്പെ​ടെ 56 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ര
വയനാട് 59 പേ​ര്‍​ക്ക് കോ​വി​ഡ്;  56 സമ്പർക്ക രോഗികൾ
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 59 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 31 പേ​ര്‍ക്ക് രോ​ഗ​മു​ക്തി നേ​ടി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക ഉ​ള്‍​പ്പെ​ടെ 56 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്ന് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2774 ആ​യി. 2091 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 667 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​മ്പ​ര്‍​ക്ക​ രോ​ഗികൾ

നെന്മേനി സ്വദേശികള്‍-11 , മാനന്തവാടി, എടവക സ്വദേശികളായ അഞ്ചുപേര്‍ വീതം, നൂല്‍പ്പുഴ, മീനങ്ങാടി നാലുപേര്‍ വീതം, മുട്ടില്‍, കണിയാമ്പറ്റ, പുല്‍പ്പള്ളി, ബത്തേരി, അമ്പലവയല്‍, സ്വദേശികളായ മൂന്ന് പേര്‍ വീതം, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശി കളായ രണ്ടുപേര്‍ വീതം

കോട്ടത്തറ, തിരുനെല്ലി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, വെള്ളമുണ്ട, കല്‍പ്പറ്റ, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കം മൂലം രോഗബാധിതരായത്. തിരുനെല്ലി സ്വദേശിനി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍

സെപ്റ്റംബര്‍ പത്തിന് ആസാമില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശിനി (26), സെപ്റ്റംബര്‍ 19ന് ബംഗാളില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (23), ഓഗസ്റ്റ് 29ന് കോയമ്പത്തൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശിനി (45 )
More in Latest News :