+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സ് തു​ട​ങ്ങി

കൊ​ച്ചി: ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി. 200 ടി​ഇ​യു, 30
ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സ് തു​ട​ങ്ങി
കൊ​ച്ചി: ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.

200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ ക​പ്പ​ല്‍ സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. വ​ട​ക്ക​ന്‍ മാ​ലി​ദ്വീ​പി​ലെ കു​ല്‍​ഹു​ദു​ഫു​ഷി തു​റ​മു​ഖ​ത്തേ​ക്കാ​ണ് യാ​ത്ര. ഈ ​മാ​സം 26ന് ​അ​വി​ടെ എ​ത്തി​യ ശേ​ഷം 29ന് ​മാ​ലി തു​റ​മു​ഖ​ത്തെ​ത്തും.

ഷി​പ്പിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. മാ​സ​ത്തി​ല്‍ ര​ണ്ടു ത​വ​ണ​യാ​ണ് സ​ര്‍​വീ​സ്.

കേ​ന്ദ്ര ഷി​പ്പിം​ഗ് സ​ഹ​മ​ന്ത്രി മ​നു​ഷ്‌​ക് മ​ണ്‍​ഡ​വ്യ​യും മാ​ല​ദ്വീ​പ് സി​വി​ല്‍ വ്യോ​മ​യാ​ന വ​കു​പ്പ് മ​ന്ത്രി ഐ​ഷ​ത് ന​ഹു​ല​യും സം​യു​ക്ത​മാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് സ​ര്‍​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ​ന്ത്യ​യും മാ​ലി​ദ്വീ​പും ത​മ്മി​ലെ ബ​ന്ധ​ത്തി​ല്‍ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് ഫെ​റി സ​ര്‍​വീ​സെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ലി​ദ്വീ​പ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ കാ​ർ​ഗോ ഫെ​റി സ​ര്‍​വീ​സ് തു​ട​ങ്ങു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.­
More in Latest News :