തിരുവനന്തപുരം: എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥും ക്വാറന്റൈനിൽ. തലസ്ഥാനത്ത് സമരക്കാരെ നേരിട്ട പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവർ സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചത്.
കന്റോൺമെന്റ് എസി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയേറ്റിന് മുമ്പിൽ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങൾ നേരിടുന്നതിന് ഇദ്ദേഹം മുമ്പന്തിയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്.
കന്റോൺമെന്റ് എസി ഉൾപ്പെടെ 20 പോലീസുകാർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പേരൂർക്കട എസ്എപി ക്യാമ്പിൽ 50 പോലീസുകാരെ പരിശോധിച്ചതിൽ ഏഴു പേർക്കും രോഗം കണ്ടെത്തി. തുമ്പ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു.
സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കമ്മീഷണർ നിരീക്ഷണത്തിൽ പോയി. കമ്മീഷണറുടെ താൽക്കാലിക ചുമതല ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിക്ക് നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാർഡക്ക് കോവിഡ് സ്ഥിരീകരിച്ചത്.