തിരുവനന്തപുരം: തലസ്ഥാനത്ത് സമരക്കാരെ നേരിട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ 20 പോലീസുകാർക്ക് കോവിഡ്. സെക്രട്ടറിയേറ്റ് പടിക്കലെ സമരക്കാരെ തടയുന്നതിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കന്റോൺമെന്റ് എസി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങൾ നേരിടുന്നതിന് ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിൽ പങ്കെടുത്തിരുന്നു.
പേരൂർക്കട എസ്എപി ക്യാമ്പിൽ 50 പോലീസുകാരെ പരിശോധിച്ചതിൽ ഏഴു പേർക്കും രോഗം കണ്ടെത്തി. തുമ്പ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ കമ്മീഷണർ നിരീക്ഷണത്തിൽ പോയി. കമ്മീഷണറുടെ താൽക്കാലിക ചുമതല ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിക്ക് നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാർഡക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ പല പോലീസുകാരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസുകാർക്ക് രോഗം ബാധിച്ചത് എവിടെനിന്നെന്ന് കണ്ടെത്താനായിട്ടില്ല.