കണ്ണൂർ: മട്ടന്നൂർ നടുവനാട് നിടിയാഞ്ഞിരത്ത് വീടിനുള്ളിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. വീട്ടുടമ രാജേഷിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച അർധരാത്രിയിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ വീടിനു പുറത്തുണ്ടായിരുന്ന രണ്ടു പേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിസരവാസികളാണ് പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.
സ്ഫോടനത്തിൽ വീടിനുള്ളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മട്ടന്നൂർ സിഐ പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ അടുക്കള ഭാഗത്തു നിന്നാണ് സ്ഫോടനമുണ്ടായത്.
പന്നി പടക്കം നിർമിക്കുമ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരമെന്നും കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ പറയാനാകുമെന്ന് പോലീസ് അറിയിച്ചു.