+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; മു​ൻ എം​എ​ൽ​എ​യെ ആം​ആ​ദ്മി പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച മു​ന്‍ എ​എ​പി എം​എ​ല്‍​എ​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ജ​ര്‍​ണ​യി​ല്‍ സിം​ഗി​നെ​യാ​ണ് സ​
ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; മു​ൻ എം​എ​ൽ​എ​യെ ആം​ആ​ദ്മി പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തു
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച മു​ന്‍ എ​എ​പി എം​എ​ല്‍​എ​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ജ​ര്‍​ണ​യി​ല്‍ സിം​ഗി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

എ​ന്നാ​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത് താ​ന​ല്ലെ​ന്നും ഇ​ള​യ മ​ക​ന് പ​റ്റി​യ അ​ബ​ദ്ധ​മാ​ണെ​ന്നും ജ​ര്‍​ണ​യി​ല്‍ സിം​ഗ് സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചു. ആം ​ആ​ദ്മി പാ​ര്‍​ട്ടി ഒ​രു മ​തേ​ത​ര പാ​ര്‍​ട്ടി​യാ​ണെ​ന്നും ഒ​രു മ​ത​ത്തെ​യും അ​വ​ഹേ​ളി​ക്ക​രു​തെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്യു​ന്ന​വ​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ല്‍ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും എ​എ​പി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

2014ല്‍ ​ര​ജൗ​രി ഗാ​ര്‍​ഡ​നി​ല്‍ നി​ന്നാ​ണ് ജ​ര്‍​ണ​യി​ല്‍ എം​എ​ല്‍​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​കാ​ശ് സിം​ഗ് ബാ​ദ​ലി​ന് എ​തി​രാ​യി മ​ത്സ​രി​ക്കാ​നാ​മ് അ​ദ്ദേ​ഹം സീ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത​ത്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ടു.
More in Latest News :