ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ച് പിഎസ്ജി. ലിസ്ബണിൽ നടന്ന ആവേശകരമയ ക്വാർട്ടർ ഫൈനലിൽ 2-1 അറ്റ്ലാന്റയെ തോൽപ്പിച്ചാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി സെമി ടിക്കറ്റുറപ്പിച്ചത്. ഇഞ്ചുറി ടൈമിൽ പിറന്ന രണ്ടു ഗോളുകളിലാണ് പിഎസ്ജിയുടെ അവിസ്മരണീയ വിജയം.
മത്സരത്തിന്റെ അധിക സമയം വരെ ഒരു ഗോളിനു പിന്നിട്ടു നിൽക്കുകയായിരുന്നു പിഎസ്ജി. 26-ാം മിനിറ്റിൽ മരിയോ പസലിച് നേടിയ ഗോളിന്റെ ബലത്തിലായിരുന്നു അറ്റ്ലാന്റ മുന്നിലെത്തിയത്. എന്നാൽ പക്ഷെ ഫൈനൽ വിസിൽ വരെ ആ ഒരു ഗോൾ ലീഡ് നിലനിർത്താൻ അറ്റ്ലാന്റയ്ക്ക് കഴിഞ്ഞില്ല.
അറ്റ്ലാന്റയുടെ പ്രതിരോധ തന്ത്രങ്ങൾ ഇഞ്ചുറി ടൈമിൽ പാളി. 91-ാം മിനിറ്റിൽ മാർക്വിൻഹോസിലൂടെ പിഎസ്ജിയുടെ സമനില ഗോളെത്തി. നെയ്മറിന്റെ പാസിൽ നിന്നായിരുന്നു മാർക്വിൻഹോസിന്റെ ഫിനിഷ്. 93-ാം മിനിറ്റിൽ ചോപോ മോട്ടിംഗിലൂടെ പിഎസ്ജി വിജയം പിടിച്ചടക്കി.
വെള്ളിയാഴ്ച നടക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ്- ലെപ്സിഗ് മത്സരത്തിലെ വിജയികളാകും സെമിയിൽ പിഎസ്ജിയുടെ എതിരാളിയായി എത്തുക.