ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ മന്ത്രി വീട്ടുനിരീക്ഷണത്തിൽ തുടരുകയാണ്.
താൻ കോവിഡ് പരിശോധനക്ക് വിധേയമായെന്നും രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ചെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സന്പർക്കം പുലർത്തിയവർ മുൻകരുതൽ നടപടികളുടെ ഭാഗമായി പരിശോധനക്ക് വിധേയമാകുകയോ ചെയ്യണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ച പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അർജുൻ റാം മേഘ്വാൾ, കൈലാഷ് ചൗധരി തുടങ്ങിയവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.