റായ്പുർ: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗിന്റെ ഭാര്യക്ക് കോവിഡ്. ഇതോടെ രമൺ സിംഗ് ക്വാറന്റൈനിൽ പ്രവേശിച്ചു. കുടുംബത്തിലെ മറ്റുള്ളവരും ക്വാറന്റൈനിലാണെന്നും പരിശോധന നടത്തുമെന്നും സിംഗ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ പ്രവേശിക്കാനും പരിശോധനയ്ക്കു വിധേയരാകാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിൽ മറ്റൊരു മന്ത്രിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്നയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണിൽ ആശുപത്രി സന്ദർശിച്ചതിനെ തുടർന്ന് നേരത്തെ അദ്ദേഹത്തെ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ ഈ പരിശോധനയിൽ നെഗറ്റീവായിരുന്നു.