+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ​രി​ശീ​ല​ക​നു കോ​വി​ഡ്; രോ​ഗം യു​എ​ഇ യാ​ത്ര​യ്ക്കു തൊ​ട്ടു​മു​ന്പ്

ജ​യ്പു​ർ: ഐ​പി​എ​ൽ ടീ​മാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ദി​ശാ​ന്ത് യാ​ഗ്നി​ക്കി​നാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.ഐ​പി​എ​ലി​നാ​യി അ​ടു​ത്
രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ​രി​ശീ​ല​ക​നു കോ​വി​ഡ്; രോ​ഗം യു​എ​ഇ യാ​ത്ര​യ്ക്കു തൊ​ട്ടു​മു​ന്പ്
ജ​യ്പു​ർ: ഐ​പി​എ​ൽ ടീ​മാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ദി​ശാ​ന്ത് യാ​ഗ്നി​ക്കി​നാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഐ​പി​എ​ലി​നാ​യി അ​ടു​ത്ത​യാ​ഴ്ച ടീം ​യു​എ​ഇ​യി​ലേ​ക്കു പു​റ​പ്പെ​ടാ​നി​രി​ക്കെ​യാ​ണു ഫീ​ൽ​ഡിം​ഗ് കോ​ച്ചി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ടീം ​അം​ഗ​ങ്ങ​ൾ​ക്കും മാ​നേ​ജ്മെ​ന്‍റി​നു​മാ​യി വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു ഫ്രാ​ഞ്ചൈ​സി അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ രാ​ജ​സ്ഥാ​നാ​യി ക​ളി​ച്ചി​രു​ന്ന ദി​ശാ​ന്ത് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നാ​യി ക​ളി​ച്ചി​രു​ന്നു. നി​ല​വി​ൽ സ്വ​ദേ​ശ​മാ​യ ഉ​ദൈ​പൂ​രി​ലു​ള്ള ദി​ശാ​ന്തി​നോ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​നും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യാ​നും നി​ർ​ദേ​ശി​ച്ചു.

ഐ​പി​എ​ൽ പ​തി​മൂ​ന്നാം എ​ഡി​ഷ​ൻ സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ 10 വ​രെ​യാ​ണു ന​ട​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
More in Latest News :