ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ താരത്തിനും കോവിഡ്. പ്രീ സീസൺ ട്രെയിനിംഗിനായി റിപ്പോർട്ട് ചെയ്ത താരങ്ങളിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വിവരം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.
ഒമ്പത് താരങ്ങളാണ് പ്രീ സീസൺ ട്രെയിനിംഗിനായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ വീട്ടിൽ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗിനായി ലിസ്ബണിലേക്കുപോകുന്ന സീനിയർ താരങ്ങളുമായി ഇദ്ദേഹം സമ്പർക്കത്തിൽ എത്തിയിട്ടില്ല. ഈ ആഴ്ച വലൻസിയയുടെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനിലിനു മുൻപ് നടത്തിയ പരിശോധനയിൽ അത്ലറ്റികോ മാഡ്രിഡിന്റെ രണ്ട് താരങ്ങൾക്കും രോഗം കണ്ടെത്തിയിരുന്നു.
കോവിഡ് ഭീഷണിയെ തുടർന്ന് പോർച്ചുഗലിലെ ലിസ്ബണിൽ ആണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ക്വാട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങൾ നടക്കുക. അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങൾ.