ദുബായ്: മലയാളി യുവാവിനെ ദുബായിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടിയിൽ (40) ആണു മരിച്ചത്. ദേരയിൽ താമസിച്ചിരുന്ന ഷാജി ഗോൾഡ് സൂക്കിൽ സ്വന്തമായി ജ്വല്ലറി വർക്ക്ഷോപ്പ് നടത്തിയിരുന്നു.
13 വർഷമായി ദുബായിയിൽ താമസക്കാരനാണു ഷാജി. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അകത്തുനിന്നു പൂട്ടിയ മുറിയിലാണു മൃതദേഹം കണ്ടെത്തിയതെന്നു ഷാജിയുടെ സഹോദരൻ ഷൈജു പറഞ്ഞു. മരണകാരണം വ്യക്തമല്ല. പോലീസ് പ്രതികരണം ലഭ്യമല്ല.