മുംബൈ: രാജസ്ഥാനിൽ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും കോണ്‍ഗ്രസിലേക്കു തിരിച്ചുവന്നതിനു പിന്നാലെ ബിജെപിക്കെതിരേ വിമർശനവുമായി ശിവസേന. രാജസ്ഥാനിലെ ഓപ്പറേഷൻ താമരയുടെ പരാജയം രാഷ്ട്രീയ കുടിലതയുടെ പരാജയമാണെന്നാണു ശിവസേന പറയുന്നത്.
ഓപ്പറേഷൻ താമരയ്ക്കുമേൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മറ്റൊരു ഓപ്പറേഷൻ നടത്തുകയും ബിജെപിയെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ അതിരാവിലെ നടത്തിയ ഓപ്പറേഷൻ പാളിപ്പോയി. ഇപ്പോഴെങ്കിലും ബിജെപി ഒരു പാഠം പഠിക്കാൻ തയ്യാറാകണം. ചില വ്യാജ ഡോക്ടർമാരെ അണിനിരത്തിക്കൊണ്ട് മഹാരാഷ്ട്രയിൽ സെപ്റ്റംബറിൽ ഒരു പുതിയ ഓപ്പറേഷൻ നടത്താനാണ് പുതിയ തീരുമാനമെന്നും മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിൽ പറയുന്നു.
വിട്ടുപോകാനുളള ഒരു ലക്ഷണവും കൊറോണ വൈറസ് കാണിക്കുന്നില്ല. തൊഴിലില്ലായ്മ വർധിക്കുന്നു. സന്പദ്ഘടനയും തകർച്ചയിലാണ്. ഇതെല്ലാം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഇതരസംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുളള ശ്രമമാണു ബിജെപി നടത്തുന്നത്. ഇത് രാഷ്ട്രീയ മാനസികരോഗത്തിന്റെ ലക്ഷണമാണെന്നും ശിവസേന ചൂണ്ടിക്കാട്ടി.